റിയാദിലെ ഒഐസിസി നേതാവ് രാജു പാപ്പുള്ളി നിര്യാതനായി

റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി (53) ഹൃദയാഘതത്തെ തുടർന്നു നാട്ടിൽ നിര്യാതനായി. ദീർഘകാലമായി റിയാദിൽ അൽ മുംതാസ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.

 

റിയാദ്: റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി (53) ഹൃദയാഘതത്തെ തുടർന്നു നാട്ടിൽ നിര്യാതനായി. ദീർഘകാലമായി റിയാദിൽ അൽ മുംതാസ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.

പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്നു കഴിഞ്ഞ ആഴ്ചയിലാണ് നാട്ടിലേക്ക് പോയത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പാലക്കാട് ഷൊർണൂർ സ്വദേശിയായ രാജു പാപ്പുള്ളിയുടെ ഭൗതിക ശരീരം വരവൂർ പിലാക്കൽ ഉള്ള ഭാര്യയുടെ വീട്ടു വളപ്പിൽ സംസ്കരിച്ചു. ഭാര്യ: ബിന്ദു, ഏക മകൻ പ്ലസ് ടു വിദ്യാർത്ഥിയായ അർജുൻ.

ഒ.ഐ.സി.സിയുടെ പ്രാരംഭ കാലം മുതൽ സജീവ പ്രവർത്തകൻ ആയിരുന്നു രാജു എന്നും ഒ.ഐ.സി.സിക്കും കോൺഗ്രസ് പ്രസ്ഥാനത്തിനും തീരാനഷ്ടം ആണു അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത് എന്നും ഒ.ഐ.സി.സി പ്രസിഡന്റ് സലീം കളക്കരയും ജനറൽ സെക്രട്ടറി ഫൈസൽ ബാഹസനും അനുശോചന കുറിപ്പിലൂടെ അറിയിച്ചു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ അന്ത്യോപചാരം അർപ്പിച്ചു. പാലക്കാട് ജില്ലാ കമ്മിറ്റി മുൻ ഭാരവാഹികളായ സുലൈമാൻ, മുരളി പാപ്പുള്ളി, സൈദലവി എന്നിവരും ഒപ്പമുണ്ടായിരുന്നു.