സൗദിയുടെ വികസന കുതിപ്പായി റിയാദ് മെട്രോ

തലസ്ഥാന നഗരത്തെ ഉള്‍പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മെട്രോ നഗര ഗതാഗതത്തിന് മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഡിസംബര്‍ 1ന് സര്‍വീസ് ആരംഭിക്കും.

സൗദിയുടെ വികസന ട്രാക്കില്‍ വലിയ കുതിപ്പാകുമെന്ന് കരുതുന്ന റിയാദ് മെട്രോ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു. തലസ്ഥാന നഗരത്തെ ഉള്‍പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മെട്രോ നഗര ഗതാഗതത്തിന് മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 1ന് സര്‍വീസ് ആരംഭിക്കും.
നാല് റിയാലാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ദിവസേന 11.6 ലക്ഷം പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. സല്‍മാന്‍ രാജാവിന്റെ ഭരണകാലത്തെ പ്രധാന നേട്ടത്തിലൊന്നാണ് റിയാദ് മെട്രോ, ബസ് പദ്ധതികളെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.