അബഹ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നു; 23 പേര്‍ക്ക് പരിക്ക്

അപകടത്തിന്റെ കാരണവും സാഹചര്യവും നിര്‍ണയിക്കാനുള്ള അന്വേഷണം തുടരുകയാണ്.

 
ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.

സൗദിയില്‍ അബഹയിലെ ഒരു ഫെസ്റ്റിവലില്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് 23 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. അപകടത്തില്‍ അസീര്‍ ഗവര്‍ണറേറ്റ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കാരണവും സാഹചര്യവും നിര്‍ണയിക്കാനുള്ള അന്വേഷണം തുടരുകയാണ്.

സംഭവത്തിന്റെ എല്ലാ സാങ്കേതിക, നിയന്ത്രണ വശങ്ങളും പരിശോധിക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കുകയാണെന്ന് അസീര്‍ ഗവര്‍ണറേറ്റ് അറിയിച്ചു. അന്വേഷണങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങള്‍ ആശ്രയിക്കണമെന്നും, വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.