ഗൾഫ് യാത്രക്കാർക്ക് ആശ്വാസം: ദോഹയിലേക്കുള്ള സർവീസുകൾ നാളെ മുതൽ പൂർണ്ണതോതിലാകും
ഇറാൻ-അമേരിക്ക-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യൻ മേഖലയിൽ ഏർപ്പെടുത്തിയിരുന്ന വിമാന സർവീസ് നിയന്ത്രണങ്ങളിൽ ഇളവ് . എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾ ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ മെയ് ഒന്ന് മുതൽ പൂർണ്ണതോതിൽ പുനരാരംഭിക്കും.
ന്യൂഡൽഹി: ഇറാൻ-അമേരിക്ക-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യൻ മേഖലയിൽ ഏർപ്പെടുത്തിയിരുന്ന വിമാന സർവീസ് നിയന്ത്രണങ്ങളിൽ ഇളവ് . എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾ ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ മെയ് ഒന്ന് മുതൽ പൂർണ്ണതോതിൽ പുനരാരംഭിക്കും.
മേഖലയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമാന സർവീസുകളിൽ വലിയ മാറ്റങ്ങളും റദ്ദാക്കലുകളും വരുത്തിയിരുന്നു. ഇത് ഗൾഫ് മേഖലയിലുള്ള പ്രവാസികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.
എന്നാൽ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് സർവീസുകൾ പഴയപടിയാക്കാൻ വിമാനക്കമ്പനികൾ തീരുമാനിച്ചത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് തന്നെ ഇനിയുള്ള സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
സംഘർഷ മേഖലയിലൂടെയുള്ള ആകാശപാതകൾ ഒഴിവാക്കിയാകും യാത്ര തുടരുക. അവധിക്കാലം പ്രമാണിച്ച് നാട്ടിലേക്ക് വരാനും തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.