സൗദിയില്‍ കുടുങ്ങിയ സന്ദര്‍ശകര്‍ക്ക് ആശ്വാസം; വിസ കാലാവധി നീട്ടി

ആയിരക്കണക്കിന് സന്ദര്‍ശകര്‍ സൗദിയില്‍ തന്നെ തുടരേണ്ടി വന്നിരുന്നു.

 

പ്രദേശത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നിരവധി രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും യാത്രാ തടസ്സങ്ങളും മൂലം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ സൗദി അറേബ്യയില്‍ കുടുങ്ങിയ സന്ദര്‍ശകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ വിസ കാലാവധി നീട്ടിയതായി പ്രഖ്യാപിച്ചു.
പ്രദേശത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നിരവധി രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതിന്റെ ഫലമായി ആയിരക്കണക്കിന് സന്ദര്‍ശകര്‍ സൗദിയില്‍ തന്നെ തുടരേണ്ടി വന്നിരുന്നു.
കാലാവധി കഴിഞ്ഞ വിസകള്‍ക്ക് ഏപ്രില്‍ 18 വരെ സമയം അനുവദിച്ചു. ഈ കാലയളവില്‍ പിഴയില്ലാതെ രാജ്യം വിടാന്‍ സൗകര്യം ഒരുക്കി .ഈ നടപടി സന്ദര്‍ശകര്‍ക്ക് വലിയ ആശ്വാസമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിസ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സൗദി സര്‍ക്കാര്‍ '992'' എന്ന ഏകീകൃത ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. കുടുങ്ങിയ സന്ദര്‍ശകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയാണ് ലക്ഷ്യം
മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഘര്‍ഷാവസ്ഥ കാരണം യാത്രാ സംവിധാനങ്ങള്‍ താറുമാറായിട്ടുണ്ട്. ഇതാണ് സന്ദര്‍ശകര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ തടസ്സമായത്.