യാത്ര മുടങ്ങിയവര്‍ക്ക് ആശ്വാസം ; വിസാ കാലാവധി നീട്ടി നല്‍കി സൗദി

സൗദിയിലെ വിമാനത്താവളങ്ങള്‍ വഴിയോ റോഡുമാര്‍ഗമോ രാജ്യം വിടാം.ഫെബ്രുവരി 25 മുതല്‍ കാലാവധി അവസാനിച്ച വിസിറ്റ് വിസകള്‍ ഏപ്രില്‍ 18 വരെ ദീര്‍ഘിപ്പിക്കാനാകും

 

കാലാവധി അവസാനിച്ച ഏതു തരത്തിലുള്ള സന്ദര്‍ശന വിസകളിലും, ഉംറ, ട്രാന്‍സിറ്റ്, ഫൈനല്‍ എക്‌സിറ്റ് വിസകളിലുള്ളവര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര മുടങ്ങിയവര്‍ക്ക് സൗദി അറേബ്യ പിഴ കൂടാതെ വിസാ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്നു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. 
കാലാവധി അവസാനിച്ച ഏതു തരത്തിലുള്ള സന്ദര്‍ശന വിസകളിലും, ഉംറ, ട്രാന്‍സിറ്റ്, ഫൈനല്‍ എക്‌സിറ്റ് വിസകളിലുള്ളവര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
സൗദിയിലെ വിമാനത്താവളങ്ങള്‍ വഴിയോ റോഡുമാര്‍ഗമോ രാജ്യം വിടാം.ഫെബ്രുവരി 25 മുതല്‍ കാലാവധി അവസാനിച്ച വിസിറ്റ് വിസകള്‍ ഏപ്രില്‍ 18 വരെ ദീര്‍ഘിപ്പിക്കാനാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമായ അബ്ശിര്‍ വഴി നിശ്ചിത ഫീസടച്ചാണ് ഇതിന് അപേക്ഷിക്കേണ്ടത്. വിസിറ്റ് വിസക്കാരെ റിക്രൂട്ട് ചെയ്തവരാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇവര്‍ ഏപ്രില്‍ 18ന് മുമ്പ് സൗദിയില്‍ നിന്ന് തിരികെ പോയിരിക്കണം.