പ്രവാസികള്‍ക്ക് ആശ്വാസം; കുവൈറ്റില്‍ സന്ദര്‍ശക വിസ എളുപ്പത്തില്‍ തൊഴില്‍, കുടുംബ റസിഡന്‍സിയാക്കി മാറ്റാം
എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 16 അനുസരിച്ച് സന്ദര്‍ശക വിസ സാധാരണ റസിഡന്‍സിയാക്കി മാറ്റുന്നതിനാണ് 150 ദിനാര്‍ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
Aug 3, 2026, 14:20 IST
150 കുവൈറ്റ് ദിനാര്‍ ഫീസ് ഈടാക്കും.
കുവൈറ്റില്‍ സന്ദര്‍ശക വിസ തൊഴില്‍ റസിഡന്‍സിയിലേക്കും കുടുംബ റസിഡന്‍സിയിലേക്കും മാറ്റുന്നതിന് അനുമതി നല്‍കി ആഭ്യന്തര മന്ത്രാലയം. ഇതിനായി 150 കുവൈറ്റ് ദിനാര്‍ ഫീസ് ഈടാക്കും. വിദേശികളുടെ താമസനിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള പുതിയ തീരുമാനം ഔദ്യോഗിക ഗസറ്റായ ''കുവൈറ്റ് അല്‍ യൗം'' പ്രസിദ്ധീകരിച്ചതോടെ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
പുതിയ ചട്ടപ്രകാരം, എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 16 അനുസരിച്ച് സന്ദര്‍ശക വിസ സാധാരണ റസിഡന്‍സിയാക്കി മാറ്റുന്നതിനാണ് 150 ദിനാര്‍ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികളുടെ റസിഡന്‍സിയിലേക്കും അതേ വിഭാഗത്തില്‍പ്പെടുന്ന മറ്റ് വിസകളിലേക്കും മാറ്റത്തിന് ഈ ഫീസ് ബാധകമല്ല. എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 20 പ്രകാരമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.