പ്രവാസികള്‍ക്കും കമ്പനികള്‍ക്കും ആശ്വാസം; തൊഴില്‍ വിസ സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കി ഖത്തര്‍
പ്രവാസികള്‍ക്കും കമ്പനികള്‍ക്കും ആശ്വാസം; തൊഴില്‍ വിസ സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കി ഖത്തര്‍
പുതിയ മാറ്റിസ്ഥാപിക്കലുകളിലൂടെ വിസ അനുമതികള്‍, തൊഴില്‍ കരാറുകള്‍ പുതുക്കല്‍, കമ്പനി മാറ്റം അഥവാ തൊഴില്‍ മാറ്റം എന്നിവയുള്‍പ്പെടെയുള്ള എല്ലാവിധ ആവശ്യങ്ങളും മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും മെത്രാഷ് ആപ്പ് വഴിയും പൂര്‍ത്തിയാക്കാം.
ഇനിമുതല്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകും.
പ്രവാസി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ആശ്വാസ നടപടിയുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. വിസ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി തൊഴില്‍ വിസ സേവനങ്ങളില്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആക്കിയിരിക്കുകയാണ് അധികൃതര്‍. തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വേഗത്തിലാക്കാനും ലേബര്‍ വിസ നടപടികള്‍ ലളിതമാക്കാനും ലക്ഷ്യമിട്ടാണ് സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റിയത്. ഇനിമുതല്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകും.
പുതിയ മാറ്റിസ്ഥാപിക്കലുകളിലൂടെ വിസ അനുമതികള്‍, തൊഴില്‍ കരാറുകള്‍ പുതുക്കല്‍, കമ്പനി മാറ്റം അഥവാ തൊഴില്‍ മാറ്റം എന്നിവയുള്‍പ്പെടെയുള്ള എല്ലാവിധ ആവശ്യങ്ങളും മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും മെത്രാഷ് ആപ്പ് വഴിയും പൂര്‍ത്തിയാക്കാം. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പുതിയ റിക്രൂട്ട്മെന്റുകള്‍ക്കായി ഫാസ്റ്റ് ട്രാക്ക് ഇലക്ട്രോണിക് സംവിധാനം കാര്യക്ഷമമാക്കിയതോടെ മുന്‍പുണ്ടായിരുന്ന കാലതാമസം ഒഴിവാക്കി തൊഴില്‍ വിസകള്‍ അതിവേഗം അനുവദിച്ച് തുടങ്ങിയിട്ടുണ്ട്.
തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്ന കര്‍ശന വ്യവസ്ഥകളാണ് പുതിയ പരിഷ്‌കാരങ്ങളിലുള്ളത്. തൊഴിലാളി രാജ്യത്ത് എത്തുന്നതിന് മുന്‍പുതന്നെ കരാറിലെ വ്യവസ്ഥകള്‍ ഡിജിറ്റലായി അംഗീകരിക്കുന്ന രീതി ഇ-കോണ്‍ട്രാക്ട് സംവിധാനത്തിലൂടെ നിര്‍ബന്ധമാക്കി.