ബഹ്റൈന്‍ വ്യാപാരികള്‍ക്ക് ആശ്വാസം; ദേശീയദിനത്തോടനുബന്ധിച്ച് ഫീസ് ഇല്ലാതെ പ്രമോഷനുകള്‍ നടത്താം

വിവിധ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിക്കാം.

 

ഡിസംബര്‍ മാസം മുഴുവന്‍ കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രത്യേക ലൈസന്‍സ് ഫീസൊന്നും നല്‍കാതെ തന്നെ പ്രമോഷന്‍ ക്യാമ്പയിനുകള്‍ നടത്താന്‍ മന്ത്രാലയം അനുമതി നല്‍കി.

ബഹ്റൈനില്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് വലിയ ആശ്വാസമേകുന്ന തീരുമാനവുമായി വ്യവസായ-വാണിജ്യ മന്ത്രാലയം. ഡിസംബര്‍ മാസം മുഴുവന്‍ കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രത്യേക ലൈസന്‍സ് ഫീസൊന്നും നല്‍കാതെ തന്നെ പ്രമോഷന്‍ ക്യാമ്പയിനുകള്‍ നടത്താന്‍ മന്ത്രാലയം അനുമതി നല്‍കി.

ഡിസംബര്‍ ഒന്ന് മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ഈ പ്രത്യേക ആനുകൂല്യത്തിലൂടെ വ്യാപാരികള്‍ക്ക് വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിക്കാം. ദേശീയദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിപണിയില്‍ വ്യാപാര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയും പ്രാദേശിക സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയുമാണ് ഈ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.