റമദാന്‍: കുവൈത്തിലെ ഹൈവേകളില്‍ ട്രക്കുകള്‍ ഓടിക്കുന്നതിന് നിയന്ത്രണം

ഹൈവേകളില്‍ ട്രക്കുകള്‍ ഓടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്. 

 

തിരക്കേറിയ സമയങ്ങളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. 

റമദാന്‍ മാസത്തില്‍ കുവൈത്തിന്റെ ഹൈവേകളില്‍ ട്രക്കുകള്‍ ഓടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്. 

പുതിയ പദ്ധതി പ്രകാരം, റമദാന്‍ മാസത്തില്‍ രാവിലെ 8:30 മുതല്‍ 10:30 വരെയും ഉച്ചയ്ക്ക് 12:30 മുതല്‍ 3:00 വരെയും ട്രക്കുകള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നു. തിരക്കേറിയ സമയങ്ങളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.