സൗദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ശനിയാഴ്ച വരെ മഴ തുടരും
സൗദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ശനിയാഴ്ച വരെ മഴ തുടരും
ശനിയാഴ്ച പടിഞ്ഞാറന്‍ അസീറിന്റെ ചില ഭാഗങ്ങളിലും തായിഫിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും നേരിയ മഴ ലഭിക്കും.
Aug 14, 2026, 13:43 IST
ശനിയാഴ്ച വരെ തുടരുന്ന പ്രതീകൂല കാലാവസ്ഥയില്‍ ജസാന്‍, അസീര്‍ എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ച വരെ തുടരുന്ന പ്രതീകൂല കാലാവസ്ഥയില്‍ ജസാന്‍, അസീര്‍ എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ശനിയാഴ്ച പടിഞ്ഞാറന്‍ അസീറിന്റെ ചില ഭാഗങ്ങളിലും തായിഫിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും നേരിയ മഴ ലഭിക്കും. എന്നാല്‍ വൈകുന്നേരത്തോടെ ജസാന്‍ നഗരത്തിന് സമീപവും അസീര്‍ തീരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെ മക്ക, അല്‍ ബാഹ, അസീര്‍, ജസാന്‍ എന്നീ പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.