യുഎഇയിൽ വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
യുഎഇയിൽ വരും ദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ മേഖലകൾ, തീരപ്രദേശങ്ങൾ, ഉൾനാടൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പകൽ സമയത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
യുഎഇയിൽ വരും ദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ മേഖലകൾ, തീരപ്രദേശങ്ങൾ, ഉൾനാടൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പകൽ സമയത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
ചൂട് വീണ്ടും കുറയാൻ സാധ്യതയുണ്ട്. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മിതമായ കാറ്റ് വീശും. ഇത് പൊടിപടലങ്ങൾ ഉയരാൻ കാരണമായേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.