ഒമാനിൽ മഴയ്ക്ക്  സാധ്യത

 

മസ്കറ്റ്: ഒമാനിൽ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ കേന്ദ്രം. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്‍റെ ഭാഗമായാണ് മുന്നറിയിപ്പ്. 

അല്‍ ഹജര്‍ പര്‍വ്വത നിരകളിലും ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും സെപ്റ്റംബർ 29 മുതൽ ഒക്‌ടോബർ 1 വരെയാണ് വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യത പ്രവച്ചിച്ചിരിക്കുന്നത്. അൽ ഹജർ പർവതനിരകളിലും മഴ പെയ്തേക്കും. വാദികൾ നിറയുമെന്നും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അറിയിപ്പുണ്ട്. കാലാവസ്ഥാ കേന്ദ്രത്തിന്‍റെ ഏറ്റവും പുതിയ അറിയിപ്പുകള്‍ പിന്തുടരണമെന്ന് കാലാവസ്ഥ കേന്ദ്രം പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നിർദേശം നൽകി.