യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മഴയ്ക്ക് സാധ്യത

ഇന്നു മിതമായ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

 

ഇന്ന് ആകാശം ഭാഗികമായി മോഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളില്‍ മഴ പെയ്യാമെന്നുമാണ് പ്രവചനം.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മിതമായ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ആകാശം ഭാഗികമായി മോഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളില്‍ മഴ പെയ്യാമെന്നുമാണ് പ്രവചനം.


മിതമായ വേഗത്തില്‍ വീശുന്ന കാറ്റി പൊടിപടലങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ റോഡുകളില്‍ കാഴ്ചാ പരിധി കുറയാനിടയുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.