യുഎഇയില്‍ ഇന്നും മഴയ്ക്ക് സാധ്യത
യുഎഇയില്‍ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പകല്‍ സമയം അന്തരീക്ഷം സാധാരണ രീതിയില്‍ ആയിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം കിഴക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Updated: Jul 30, 2026, 14:43 IST
ശക്തമായ കാറ്റിനെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റ് വീശാനും ദൃശ്യപരത കുറയാനും സാധ്യതയുമുണ്ട്.
യുഎഇയില്‍ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പകല്‍ സമയം അന്തരീക്ഷം സാധാരണ രീതിയില്‍ ആയിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം കിഴക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും വടക്കു കിഴക്കന്‍ പ്രദേശങ്ങളിലേക്ക് മണിക്കൂറിന്‍ 10 മുതല്‍ 25 വരെ കിലോ മീറ്റര്‍ വരെ വേഗത്തില്‍ നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും, ഇത് ഉള്‍പ്രദേശങ്ങളില്‍ എത്തുമ്പോള്‍ 45 മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും, തീരപ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും എത്തുമ്പോള്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയില്‍ വരെ എത്താനും സാധ്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റ് വീശാനും ദൃശ്യപരത കുറയാനും സാധ്യതയുമുണ്ട്.