അടുത്ത ആഴ്ച മുതല്‍ യു.എ.ഇയില്‍ മഴയ്ക്ക് സാധ്യത
യു.എ.ഇയില് അടുത്ത ആഴ്ച മുതല് കാലാവസ്ഥാ വ്യതിയാനങ്ങള് ഉണ്ടാകാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.മേഖലയിലെ ന്യൂനമര്ദ്ദം കാരണം ഇടയ്ക്കിടെ ശക്തമായ കാറ്റിനും മേഘവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ട്.
ഡിസംബര് 12 മുതല് 19 വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മിതമായ മഴയ്ക്കും മേഘാവൃതമായ ആകാശത്തിനും ശക്തമായ കാറ്റിനും സാധ്യത
അബൂദബി: യു.എ.ഇയില് അടുത്ത ആഴ്ച മുതല് കാലാവസ്ഥാ വ്യതിയാനങ്ങള് ഉണ്ടാകാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.മേഖലയിലെ ന്യൂനമര്ദ്ദം കാരണം ഇടയ്ക്കിടെ ശക്തമായ കാറ്റിനും മേഘവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ട്. എന്നാല് രാജ്യത്ത് ബുധനാഴ്ച (ഡിസംബര് 10) തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. റിപ്പോര്ട്ടനുസരിച്ച് യു.എ.ഇയുടെ കിഴക്കന് മേഖലകളില് മേഘങ്ങള് കൂടുതലായി രൂപപ്പെടും.
ഡിസംബര് 12 മുതല് 19 വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മിതമായ മഴയ്ക്കും മേഘാവൃതമായ ആകാശത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.നിലവില് ഉയര്ന്ന താപനില അബൂദബിയില് 32.6 ഡിഗ്രി സെല്ഷ്യസും ദുബായില് ഇത് 31 ഡിഗ്രി സെല്ഷ്യസുമാണ് രേഖപ്പെടുത്തിയിട്ടുളളത്.
പുറത്തുപോകുന്നവര് ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക കാലാവസ്ഥാ അപ്ഡേറ്റുകള് ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.