യുഎഇയിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
യുഎഇയിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും പൊടിപടലങ്ങൾ ഉയർന്നുവരുന്നതിനും സാധ്യതയുണ്ട്.
Oct 19, 2026, 14:39 IST
സാധാരണ നിലയിൽ വീശുന്ന കാറ്റ് മേഘാവൃതമായ സമയങ്ങളിൽ ശക്തമായേക്കാം.
ദുബായ്: യുഎഇയിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും പൊടിപടലങ്ങൾ ഉയർന്നുവരുന്നതിനും സാധ്യതയുണ്ട്.
അന്തരീക്ഷത്തിലുണ്ടാകുന്ന ഉപരിതല ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായാണ് കാലാവസ്ഥാ വ്യതിയാനം. ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.
സാധാരണ നിലയിൽ വീശുന്ന കാറ്റ് മേഘാവൃതമായ സമയങ്ങളിൽ ശക്തമായേക്കാം. പർവ്വതമേഖലകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ഉൾപ്രദേശങ്ങളിൽ 40 കിലോമീറ്റർ വരെയും തീരദേശങ്ങളിൽ 35 കിലോമീറ്റർ വരെയും ഉയരാൻ സാധ്യതയുണ്ട്.