ഖത്തറില്‍ അടുത്ത ദിവസങ്ങളില്‍ മഴക്ക് സാധ്യത

തിരമാലകള്‍ 11 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു.

 

കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് മറ്റൊരു സാമൂഹിക മാധ്യമ പോസ്റ്റിലൂടെ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പു നല്‍കി.

ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ വാരാന്ത്യം വരെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
രാജ്യത്തെ സമുദ്ര തീരങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ അടുത്ത ദിവസങ്ങളില്‍ കടലില്‍ പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആഴ്ച  കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് മറ്റൊരു സാമൂഹിക മാധ്യമ പോസ്റ്റിലൂടെ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പു നല്‍കി.
തുടര്‍ച്ചയായ ദിവസങ്ങളില്‍ ശക്തമായ കാറ്റ് വീശാനും തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. തിരമാലകള്‍ 11 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു.