ഖത്തറില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

ഈ ദിവസങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമോ പൂര്‍ണ്ണമായി മേഘാവൃതമോ ആയിരിക്കും.

 

വാരാന്ത്യം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  വാരാന്ത്യം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഈ ദിവസങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമോ പൂര്‍ണ്ണമായി മേഘാവൃതമോ ആയിരിക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് കടല്‍ യാത്രികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്