ഖത്തറില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത
ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചൊവ്വാഴ്ച മുതല്‍ വാരാന്ത്യം വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ സമുദ്ര മുന്നറിയിപ്പ് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതർ അറിയിച്ചു. കടലില്‍ തിരമാലകള്‍ 4 മുതല്‍ 7 അടി വരെ ഉയരാൻ സാധ്യത
ദോഹ.ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചൊവ്വാഴ്ച മുതല്‍ വാരാന്ത്യം വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഈ ദിവസങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമോ പൂർണ്ണമായി മേഘാവൃതമോ ആയിരിക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഉയർന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് കടല്‍ യാത്രികർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ സമുദ്ര മുന്നറിയിപ്പ് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതർ അറിയിച്ചു. കടലില്‍ തിരമാലകള്‍ 4 മുതല്‍ 7 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും ചില സമയങ്ങളില്‍ ഇത് 11 അടി വരെ ഉയർന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ ഈ ആഴ്ചാവസാനം വരെ രാജ്യത്ത് വടക്കുകിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു.