ഖത്തറില്‍ വെള്ളിയാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത
രാജ്യത്ത് ചില ഇടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Dec 10, 2025, 11:59 IST
തെക്കുകിഴക്കു മുതല്‍ വടക്കുകിഴക്ക് ദിശയിലേക്ക് മിതമായ വേഗതയില്‍ കാറ്റ് വീശുമെന്നും അറിയിപ്പുണ്ട്.
ഡിസംബര്‍ 12 വെള്ളിയാഴ്ച മുതല്‍ രാജ്യത്ത് ചില ഇടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, പകല്‍ സമയങ്ങളില്‍ ചിന്നിച്ചിതറിയ മേഘാവൃതം കാണപ്പെടുമെന്നും രാത്രിയില്‍ താരതമ്യേന തണുത്ത കാലാവസ്ഥ ആയിരിക്കുമെന്നും അധികൃതര്‍ ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ അറിയിച്ചു. തെക്കുകിഴക്കു മുതല്‍ വടക്കുകിഴക്ക് ദിശയിലേക്ക് മിതമായ വേഗതയില്‍ കാറ്റ് വീശുമെന്നും അറിയിപ്പുണ്ട്.