യുഎഇയിൽ  വെള്ളിയാഴ്‌ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം

യുഎഇയില്‍ ഇന്ന് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വിവിധ തീവ്രതകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും ഇടവിട്ടുള്ള മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 

മഴയെയും പൊടിക്കാറ്റിനെയും തുടർന്ന് രാജ്യത്തുടനീളം മഞ്ഞയും ഓറഞ്ചും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

ദു ബായ്: യുഎഇയില്‍ ഇന്ന് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വിവിധ തീവ്രതകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും ഇടവിട്ടുള്ള മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ചില സമയങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഇത് കൂടാതെ പൊടിക്കാറ്റും മണല്‍ക്കാറ്റുമുണ്ടാക്കി കാഴ്‌ചയെ ബാധിക്കും.രാജ്യത്ത് താപനില 29 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് പറയുന്നത്. അബുദാബിയില്‍ 26 ഡിഗ്രിയും ദുബായില്‍ 27 ഡിഗ്രിയും ആയിരിക്കും.

മഴയെയും പൊടിക്കാറ്റിനെയും തുടർന്ന് രാജ്യത്തുടനീളം മഞ്ഞയും ഓറഞ്ചും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. കുറഞ്ഞ താപനില അബുദാബിയിലും ദുബായിലും 19 ഡിഗ്രി വരെയും, മലയോര പ്രദേശങ്ങളില്‍ 12 ഡിഗ്രി വരെയും എത്താം.

അബുദാബിയില്‍ 45 ശതമാനം മുതല്‍ 90 ശതമാനം വരെയും ദുബായില്‍ 40 ശതമാനം മുതല്‍ 80 ശതമാനം വരെയും ഈർപ്പം നിലനില്‍ക്കും. അറബിക്കടലിലും ഒമാൻ കടലിലും കടല്‍ പൊതുവെ ശാന്തമായിരിക്കുമെങ്കിലും, മേഘാവൃതമായ സാഹചര്യങ്ങളില്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് ചിലപ്പോള്‍ ശക്തമായേക്കും.