മഴ ശക്തം ; ഒമാനില്‍ വര്‍ക്ക് ഫ്രം ഹോം

എല്ലാ പൊതു സ്വകാര്യ സ്‌കൂളുകളിലും സര്‍വകലാശാലകളിലും കോളജുകളിലും പഠനം ഇന്ന് മുതല്‍ 26 വരെ ഓണ്‍ലൈനാക്കി.

 


ദോഫാര്‍, അല്‍ വുസ്ത എന്നീ ഗവര്‍ണറേറ്റുകള്‍ ഒഴികെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും തീരുമാനം ബാധകമാകും.

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴയും മിന്നല്‍ പ്രളയവും മൂലം പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. ജോലിയുടെ സ്വഭാവമനുസരിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സൗകര്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. 


ദോഫാര്‍, അല്‍ വുസ്ത എന്നീ ഗവര്‍ണറേറ്റുകള്‍ ഒഴികെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും തീരുമാനം ബാധകമാകും.എല്ലാ പൊതു സ്വകാര്യ സ്‌കൂളുകളിലും സര്‍വകലാശാലകളിലും കോളജുകളിലും പഠനം ഇന്ന് മുതല്‍ 26 വരെ ഓണ്‍ലൈനാക്കി.