സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു
രാജ്യത്തിന്റെ പല ഭാഗത്തും മഴ തുടരുകയാണ്.
Nov 20, 2023, 14:45 IST
മഴക്കെടുതി നേരിടാന്‍ വന്‍ ക്രമീകരണങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
കഴിഞ്ഞ ദിവസങ്ങളുടെ തുടര്‍ച്ചയായി രാജ്യത്തിന്റെ പല ഭാഗത്തും മഴ തുടരുകയാണ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മക്ക മേഖലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഇന്നലെ മഴ ലഭിച്ചു.മഴക്കെടുതി നേരിടാന്‍ ജീവനക്കാരെ നിയോഗിച്ചു.