യുഎഇയില്‍ മൂന്നാം ദിവസവും മഴ തുടരുന്നു ; ജനജീവിതം പ്രതിസന്ധിയില്‍

ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ തുടങ്ങി വടക്കന്‍ എമിറേറ്റുകളില്‍ ശക്തമായ മഴ തുടരുകയാണ്.

ഇന്നലെ രാവിലെ തെളിഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും വൈകീട്ടോടെ ശക്തമായ കാറ്റും മഴയും പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി.

യുഎഇയില്‍ മൂന്നാം ദിവസവും കനത്ത മഴയും കാറ്റും ജനജീവിതത്തെ ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പലയിടങ്ങളിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. റോഡിലെ വെള്ളക്കെട്ടിലൂടെ ഗതാഗതം ദുഷ്‌കരമായി. 