യുഎഇയില്‍ നാളെ മുതല്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
മഴമേഘങ്ങള്‍ രൂപപ്പെടാനും വ്യത്യസ്ത തീവ്രതകളില്‍ മഴ ലഭിക്കാനുമുള്ള സാധ്യതയുണ്ട്.
Sep 2, 2025, 14:41 IST
രാജ്യത്തിന്റെ കിഴക്ക്, തെക്ക് മേഖലകളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഇത് ഉള്‍പ്രദേശങ്ങളിലേക്കും നീളാം.
യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ദേശീയ കാലാവസ്ഥ കേന്ദ്രമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സെപ്തംബര്‍ മൂന്ന് മുതല്‍ സെപ്തംബര്‍ 5 വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ കിഴക്ക്, തെക്ക് മേഖലകളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഇത് ഉള്‍പ്രദേശങ്ങളിലേക്കും നീളാം.
മഴമേഘങ്ങള്‍ രൂപപ്പെടാനും വ്യത്യസ്ത തീവ്രതകളില്‍ മഴ ലഭിക്കാനുമുള്ള സാധ്യതയുണ്ട്.