സൗദിയില്‍ ശനിയാഴ്ച വരെ മഴയ്ക്കും മിന്നലിനും സാധ്യത
അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, തബൂക്ക് എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.
Nov 11, 2026, 13:56 IST
മഴയ്ക്കൊപ്പം മണിക്കൂറില്‍ 60 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും ആലിപ്പഴ വര്‍ഷവും ചിലയിടങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
സൗദിയില്‍ ശനിയാഴ്ച വരെ ശക്തമായ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം മണിക്കൂറില്‍ 60 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും ആലിപ്പഴ വര്‍ഷവും ചിലയിടങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ജാസാന്‍, അസീര്‍, അല്‍ ബാഹ, മക്ക, മദീന, ഹായില്‍, റിയാദ്, ഖസീം, ഈസ്റ്റേണ്‍ പ്രൊവിന്‍സ്, നജ്റാന്‍ എന്നീ പ്രവിശ്യകളില്‍ മിതമായതോ ശക്തമായതോ ആയ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കൂടാതെ അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, തബൂക്ക് എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.