യുഎഇയില്‍ മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യത ; താപനില 49 ഡിഗ്രി വരെ ഉയര്‍ന്നേക്കും

ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.

 


തീരദേശങ്ങളിലും ദ്വീപുകളിലും താപനില 45 ഡിഗ്രി വരെ ഉയര്‍ന്നേക്കും.

യുഎഇയില്‍ ഈ ആഴ്ച വേനല്‍ച്ചൂടിനൊപ്പം മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. കിഴക്കന്‍ മേഖലകളില്‍ ഉച്ചയോടെ മഴ മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്.


തീരദേശങ്ങളിലും ദ്വീപുകളിലും താപനില 45 ഡിഗ്രി വരെ ഉയര്‍ന്നേക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കിഴക്കന്‍ തെക്കന്‍ മേഖലകളില്‍ മഴ സാധ്യത കൂടുതല്‍ ശക്തമാകും. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ കാഴ്ചാ പരിധി കുറയാന്‍ ഇടയുണ്ട്.