ഖത്തര്‍ അമീര്‍ യുഎഇയില്‍ ; സുരക്ഷാ ഭീഷണിയില്‍ ചര്‍ച്ച
യുദ്ധത്തില്‍ ഊര്‍ജോത്പാദന കേന്ദ്രങ്ങളും ആണവ കേന്ദ്രങ്ങളും ഒഴിവാക്കണമെന്നു ഖത്തര്‍ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.
Apr 1, 2026, 14:16 IST
ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണം ജനങ്ങള്‍ക്കും നേരെയും സ്വത്തുവകകള്‍ക്കു നേരെയാകുന്നതില്‍ നേതാക്കള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി യുഎഇയില്‍ എത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഷെയ്ഖ് തമീം അല്‍ താനി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന കടുത്ത സുരക്ഷാ ഭീഷണിയും സമുദ്രപാതയിലെ വെല്ലുവിളികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണം ജനങ്ങള്‍ക്കും നേരെയും സ്വത്തുവകകള്‍ക്കു നേരെയാകുന്നതില്‍ നേതാക്കള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇതിനിടെ യുദ്ധത്തില്‍ ഊര്‍ജോത്പാദന കേന്ദ്രങ്ങളും ആണവ കേന്ദ്രങ്ങളും ഒഴിവാക്കണമെന്നു ഖത്തര്‍ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.