ഖത്തറിൽ മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര മരിച്ചു
മാപ്പിളപ്പാട്ട് ഗായകനും ഖത്തറിലെ വേദികളിൽ സജീവസാന്നിധ്യവുമായിരുന്ന ഖാലിദ് വടകര ദോഹയിൽ മരിച്ചു. 66 വയസ്സായിരുന്നു. 35 വർഷമായി ഖത്തറിലുണ്ട്.
Jun 10, 2025, 18:52 IST
ദോഹ: മാപ്പിളപ്പാട്ട് ഗായകനും ഖത്തറിലെ വേദികളിൽ സജീവസാന്നിധ്യവുമായിരുന്ന ഖാലിദ് വടകര ദോഹയിൽ മരിച്ചു. 66 വയസ്സായിരുന്നു. 35 വർഷമായി ഖത്തറിലുണ്ട്. സൂഖ് വാഖിഫിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഗായകനും സംഗീത സംവിധായകനുമാണ്. അസുഖം ബാധിച്ചതിനെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മുകച്ചേരി ഉരുണിന്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ്. സീനത്ത് ആണ് ഭാര്യ. മക്കൾ: ജസീല, ജസ്ന, ബായിസ്. ഖത്തർ കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.