ചെറുബോട്ടില്‍ കടലില്‍ പോയ ഖത്തര്‍ പൗരന്‍ സ്‌ഫോടക അവശിഷ്ടം ദേഹത്തു പതിച്ചു കൊല്ലപ്പെട്ടു

കടലിലുണ്ടായ സൈനിക നടപടിക്കിടെയാണ് സംഭവമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

 

27ന് വൈകീട്ട് കടലില്‍ പോയ ബോട്ട് നിശ്ചിത സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് കണ്ടെത്തിയത്.

ചെറുബോട്ടില്‍ കടലില്‍ പോയ ഖത്തര്‍ പൗരന്‍ സ്‌ഫോടക അവശിഷ്ടം ദേഹത്തു പതിച്ചു കൊല്ലപ്പെട്ടു. ഒരു അറബ് പൗരന് പരിക്കേറ്റു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കടലിലുണ്ടായ സൈനിക നടപടിക്കിടെയാണ് സംഭവമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

27ന് വൈകീട്ട് കടലില്‍ പോയ ബോട്ട് നിശ്ചിത സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണവും നിയമനടപടികളും ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു