സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണം കടുപ്പിക്കാന്‍ ഖത്തര്‍

സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി പ്രാതിനിധ്യം നിലവിലുള്ള 17 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തും. കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി തൊഴില്‍ മന്ത്രാലയം.

 


ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായാണ് സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണം കൊണ്ടുവരുന്നത്.

സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കാന്‍ ഖത്തര്‍ ഭരണകൂടത്തിന്റെ നിര്‍ണ്ണായക നീക്കം. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി പ്രാതിനിധ്യം നിലവിലുള്ള 17 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തും. കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി തൊഴില്‍ മന്ത്രാലയം.


ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായാണ് സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണം കൊണ്ടുവരുന്നത്. സ്വദേശികളെ ആകര്‍ഷിക്കാന്‍ '2026 ഖത്തര്‍ നാഷണലൈസേഷന്‍ അവാര്‍ഡും' തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച തൊഴില്‍ അന്തരീക്ഷം ഒരുക്കുന്ന കമ്പനികള്‍ക്കും കഴിവ് തെളിയിക്കുന്ന സ്വദേശി ഉദ്യോഗസ്ഥര്‍ക്കും പുതിയ അവാര്‍ഡിലൂടെ പ്രത്യേക ആനുകൂല്യങ്ങളും അംഗീകാരവും ലഭിക്കും. ഇത് കമ്പനികള്‍ക്കിടയില്‍ സ്വദേശി ജീവനക്കാരെ നിയമിക്കുന്നതിനായി വലിയ രീതിയിലുള്ള ആരോഗ്യകരമായ മത്സരം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി തൊഴിലിടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളും മികച്ച അവസരങ്ങളും ഒരുക്കാന്‍ സ്വകാര്യ മേഖലയ്ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.