സ്വകാര്യ ട്യൂഷന്‍ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ഖത്തര്‍
ആദ്യ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് മന്ത്രാലയം പുറത്തിറക്കി.
Jan 14, 2026, 15:57 IST
അധ്യാപകര്‍ക്ക് ഔദ്യോഗിക ലൈസന്‍സുണ്ട് എന്നതിന്റെ തെളിവാണ് ഈ തിരിച്ചറിയല്‍ കാര്‍ഡ്. അധ്യാപകരുടെ യോഗ്യതയും നിയമപരമായ അനുമതിയും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നീക്കം.
രാജ്യത്തെ സ്വകാര്യ ട്യൂഷന്‍ മേഖലയില്‍ കൂടുതല്‍ സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി നിര്‍ണ്ണായക തീരുമാനം നടപ്പിലാക്കിയിരിക്കുകയാണ് ഖത്തര്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് ലൈസന്‍സുള്ള സ്വകാര്യ ട്യൂഷന്‍ അധ്യാപകര്‍ക്ക് ഇനിമുതല്‍ മന്ത്രാലയം നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഇതിന്റെ ഭാഗമായി ആദ്യ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് മന്ത്രാലയം പുറത്തിറക്കി.
അധ്യാപകര്‍ക്ക് ഔദ്യോഗിക ലൈസന്‍സുണ്ട് എന്നതിന്റെ തെളിവാണ് ഈ തിരിച്ചറിയല്‍ കാര്‍ഡ്. അധ്യാപകരുടെ യോഗ്യതയും നിയമപരമായ അനുമതിയും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നീക്കം.