വിസ കാലാവധി നീട്ടി നല്‍കുന്നത് അവസാനിപ്പിച്ച് ഖത്തര്‍
ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ പ്രാദേശിക സംഘര്‍ഷങ്ങള്‍, വ്യോമപാത അടയ്ക്കല്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍ എന്നിവ മുന്‍നിര്‍ത്തിയാണ് വിസ കാലാവധി നീട്ടിനല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
2026 ജൂണ്‍ ഏഴ് മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും.
കാലാവധി കഴിഞ്ഞതോ ഉടന്‍ അവസാനിക്കുന്നതോ ആയ എല്ലാത്തരം എന്‍ട്രി വിസകള്‍ക്കും അനുവദിച്ചിരുന്ന താല്‍ക്കാലിക കാലാവധി നീട്ടി നല്‍കല്‍ അവസാനിപ്പിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. 2026 ജൂണ്‍ ഏഴ് മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ പ്രാദേശിക സംഘര്‍ഷങ്ങള്‍, വ്യോമപാത അടയ്ക്കല്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍ എന്നിവ മുന്‍നിര്‍ത്തിയാണ് വിസ കാലാവധി നീട്ടിനല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
നിലവിലുള്ള വിസയുടെ കാലാവധിക്ക് ശേഷം സാധാരണ വിസ കാലാവധിയും പുതുക്കല്‍ നിബന്ധനകളും നിശ്ചയിച്ചിട്ടുള്ള ഫീസുകളും വീണ്ടും ബാധകമാകുമെന്ന് അധികൃതര്‍ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ വിസകള്‍ പുതുക്കുകയോ ആവശ്യമായ ഫീസ് അടയ്ക്കുകയോ അല്ലെങ്കില്‍ വിസ കാലാവധി കഴിയുമ്പോള്‍ രാജ്യം വിടുകയോ ചെയ്ത് ഖത്തറിന്റെ നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.