ഖത്തറില്‍ വാരാന്ത്യം കാറ്റു കനക്കും, മഴക്ക് സാധ്യത

ചില സമയങ്ങളില്‍ പൊടിക്കാറ്റിനും ഇടയാകും.

 

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഖത്തറില്‍ ഈ വാരാന്ത്യം കാറ്റ് കനക്കും. മഴയ്ക്ക് സാധ്യത. താപനില ഗണ്യമായി കുറയും . വ്യാഴാഴ്ച മുതല്‍ പലയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയുണ്ടാകും. 
വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ താപനില ഗണ്യമായി കുറയും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ചില സമയങ്ങളില്‍ പൊടിക്കാറ്റിനും ഇടയാകും. കടല്‍ പ്രക്ഷുബ്ധമാകും. തിരമാല നാലു അടി മുതല്‍ എട്ട് അടിവരെയും ചില സമയം 11 അടിവരെ ഉയരത്തിലെത്തും.