ഖത്തര്‍ വ്യോമപാത ഭാഗികമായി തുറന്നു
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള പരിമിതമായ വിമാനങ്ങള്‍ക്കും ചരക്ക് വിമാനങ്ങള്‍ക്കും മാത്രമാണ് നിലവില്‍ അനുമതിയുള്ളത്.
നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, മുന്‍കൂട്ടി നിശ്ചയിച്ച അടിയന്തര പാതകള്‍ വഴിയാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക.
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഖത്തര്‍ വ്യോമപാത ഭാഗികമായി തുറന്നു. വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു. രാജ്യത്തെ സായുധ സേനയുമായും മറ്റ് ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുമായും പൂര്‍ണ്ണമായി ഏകോപിപ്പിച്ചാണ് ഈ നടപടി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, മുന്‍കൂട്ടി നിശ്ചയിച്ച അടിയന്തര പാതകള്‍ വഴിയാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള പരിമിതമായ വിമാനങ്ങള്‍ക്കും ചരക്ക് വിമാനങ്ങള്‍ക്കും മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. ദോഹയിലേക്കും തിരിച്ചുമുള്ള സാധാരണ ഷെഡ്യൂള്‍ഡ് വിമാനങ്ങളുടെ സര്‍വീസ് ഇപ്പോഴത്തെ അറിയിപ്പില്‍ ഉള്‍പ്പെടുന്നില്ല. വ്യോമപാത പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ പതിവ് സര്‍വീസുകള്‍ ആരംഭിക്കൂ. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.