അമേരിക്കന്‍ വ്യോമതാവളത്തിലെ ഇറാന്റെ ആക്രമണത്തിന് പിന്നാലെ അടച്ചിച്ച വ്യോമത്താവളം തുറന്ന് ഖത്തറും കുവൈത്തും

ഖത്തര്‍ വ്യോമഗതാഗതം തുറന്നതിന് പിന്നാലെ കുവൈറ്റും വ്യോമഗതാഗതം പുനസ്ഥാപിച്ചു.

 

ഖത്തറിലെ അമേരിക്കന്‍ വ്യോമ താവളത്തിലായിരുന്നു നേരത്തെ ഇറാന്‍ ആക്രമണം നടത്തിയത്.

ഇസ്രയേലിനൊപ്പം ചേര്‍ന്നുള്ള അമേരിക്കന്‍ ആക്രമണത്തിനുള്ള ഇറാന്റെ തിരിച്ചടിയായ 'ബഷാരത് അല്‍ ഫത്തേ'യ്ക്ക് പിന്നാലെ അടച്ചിച്ച വ്യോമത്താവളം തുറന്ന് ഖത്തര്‍. വിമാന സര്‍വ്വീസ് പുനരാരംഭിച്ചതായും ഖത്തര്‍ അറിയിച്ചു. ഖത്തര്‍ എയര്‍വേസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഖത്തറിലെ അമേരിക്കന്‍ വ്യോമ താവളത്തിലായിരുന്നു നേരത്തെ ഇറാന്‍ ആക്രമണം നടത്തിയത്. ഖത്തര്‍ വ്യോമഗതാഗതം തുറന്നതിന് പിന്നാലെ കുവൈറ്റും വ്യോമഗതാഗതം പുനസ്ഥാപിച്ചു.

കുവൈറ്റ് വ്യോമഗതാഗതം പുനസ്ഥാപിച്ചതായി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വ്യോമമേഖല വീണ്ടും തുറക്കാനും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം സാധാരണ നിലയിലാക്കാനും തീരുമാനിച്ചതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.