ഒമാനില്‍ വിദേശ നിക്ഷേപത്തില്‍ ഖത്തര്‍ മുന്നില്‍
അറബ് രാജ്യങ്ങളില്‍ ഖത്തര്‍ രണ്ടാം സ്ഥാനത്ത്. ആഗോള തലത്തില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത് എത്തിയതായും റിപ്പോര്‍ട്ട്.
Apr 14, 2026, 12:39 IST
വിദേശ നിക്ഷേപത്തില്‍ 52 ശതമാനം ഒമാന്‍ റിയാലുമായി ബ്രിട്ടനാണ് ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്ത്.
ഒമാനില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ അറബ് രാജ്യങ്ങളില്‍ ഖത്തര്‍ രണ്ടാം സ്ഥാനത്ത്. ആഗോള തലത്തില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത് എത്തിയതായും റിപ്പോര്‍ട്ട്. അറബ് രാജ്യങ്ങളില്‍ കുവൈത്ത് ആണ് മൂന്നാം സ്ഥാനത്തുള്ളത്. 2025 ലെ നാലാം പാദത്തോടെ കുവൈത്ത് നിക്ഷേപങ്ങള്‍ 1.36 ബില്യണ്‍ ഒമാന്‍ റിയാലില്‍ എത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അറിയിച്ചു.
വിദേശ നിക്ഷേപത്തില്‍ 52 ശതമാനം ഒമാന്‍ റിയാലുമായി ബ്രിട്ടനാണ് ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്ത്. 8.5 ബില്യണ്‍ ഒമാന്‍ റിയാലുമായി അമേരിക്കയാണ് തൊട്ടുപിന്നില്‍. ചൈന നാലാം സ്ഥാനത്തും ഖത്തര്‍, യുഎഇ ,ബഹ്‌റൈന്‍ എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും ഇടംപിടിച്ചു.