ഖത്തര്‍ ഹെലികോപ്റ്റര്‍ അപകടം; ഒമാന്‍ അനുശോചനം രേഖപ്പെടുത്തി

സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു.

 

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധൈര്യവും ആശ്വാസവും ലഭിക്കട്ടെയെന്ന പ്രാര്‍ത്ഥനയും മന്ത്രാലയം രേഖപ്പെടുത്തി.

ഖത്തര്‍-തുര്‍ക്കി സംയുക്ത സേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ ഒമാന്‍ അനുശോചനം രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഈ ദാരുണ അപകടത്തില്‍ ജീവന്‍ നഷ്ടമായ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അനുശോചനം അറിയിച്ചു. ഖത്തറിനോടും തുര്‍ക്കി റിപ്പബ്ലിക്കിനോടും ഒമാന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും വ്യക്തമാക്കി. ഈ വേദനാജനക സാഹചര്യത്തില്‍ സഹോദര രാജ്യങ്ങളോടൊപ്പം ഒമാന്‍ നില്‍ക്കുന്നുവെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധൈര്യവും ആശ്വാസവും ലഭിക്കട്ടെയെന്ന പ്രാര്‍ത്ഥനയും മന്ത്രാലയം രേഖപ്പെടുത്തി.

സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. സാങ്കേതിക കാരണം മൂലമാണ് അപകടമെന്നാണ് വിശദീകരണം. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്ത്ര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.