ഖത്തറിൽ പഞ്ചസാരയടങ്ങിയ പാനീയങ്ങളുടെ എക്സൈസ് നിയമത്തിൽ മാറ്റം

​​​​​​​

ഖത്തറിൽ  ഉയർന്ന പഞ്ചസാര അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുമായി മധുര പാനീയങ്ങളുടെ എക്സൈസ് നികുതി പരിഷ്കരിക്കുന്നു. 2026 ജൂലൈ 6 മുതൽ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വരുമെന്ന് ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു. നിലവിലുള്ള 2018-ലെ എക്സൈസ് നികുതി നിയമത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. നേരത്തെ പാനീയങ്ങളുടെ വിലയെ അടിസ്ഥാനമാക്കിയായിരുന്നു നികുതി കണക്കാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ പാനീയത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അനുസരിച്ചായിരിക്കും നികുതി ഈടാക്കുക. ഖത്തറിൽ  ഉയർന്ന പഞ്ചസാര അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുമായി മധുര പാനീയങ്ങളുടെ എക്സൈസ് നികുതി പരിഷ്കരിക്കുന്നു. 2026 ജൂലൈ 6 മുതൽ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വരുമെന്ന് ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു. നിലവിലുള്ള 2018-ലെ എക്സൈസ് നികുതി നിയമത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. നേരത്തെ പാനീയങ്ങളുടെ വിലയെ അടിസ്ഥാനമാക്കിയായിരുന്നു നികുതി കണക്കാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ പാനീയത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അനുസരിച്ചായിരിക്കും നികുതി ഈടാക്കുക.
 

 ഖത്തറിൽ പഞ്ചസാരയടങ്ങിയ പാനീയങ്ങളുടെ എക്സൈസ് നിയമത്തിൽ മാറ്റം

ദോഹ: ഖത്തറിൽ  ഉയർന്ന പഞ്ചസാര അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുമായി മധുര പാനീയങ്ങളുടെ എക്സൈസ് നികുതി പരിഷ്കരിക്കുന്നു. 2026 ജൂലൈ 6 മുതൽ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വരുമെന്ന് ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു. നിലവിലുള്ള 2018-ലെ എക്സൈസ് നികുതി നിയമത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. നേരത്തെ പാനീയങ്ങളുടെ വിലയെ അടിസ്ഥാനമാക്കിയായിരുന്നു നികുതി കണക്കാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ പാനീയത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അനുസരിച്ചായിരിക്കും നികുതി ഈടാക്കുക.

കൂടുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് കൂടുതൽ നികുതി നൽകേണ്ടി വരും. സോഫ്റ്റ് ഡ്രിങ്കുകൾ, പഞ്ചസാര ചേർത്ത ജ്യൂസുകൾ എന്നിവയ്ക്ക് പുറമെ മധുര പാനീയങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന പൗഡറുകൾ, സിറപ്പുകൾ, കോൺസെൻട്രേറ്റുകൾ എന്നിവയ്ക്കും ഈ നിയമം ബാധകമാണ്. പൊതുജനാരോഗ്യത്തിന് മുൻഗണന നൽകുന്ന ഖത്തറിന്റെ ദേശീയ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. അമിതമായി മധുരം ഉപയോഗിക്കുന്നത് കുറയ്ക്കുകയും അതുവഴി പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കാനും ഈ നീക്കം സഹായിക്കും. ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

പുതിയ നിയമം നടപ്പിലാക്കുന്നതിന് മുൻപ് വ്യാപാര സ്ഥാപനങ്ങൾക്കും ഉൽപ്പന്ന നിർമ്മാതാക്കൾക്കും പുതിയ രീതിയുമായി പൊരുത്തപ്പെടാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും മൂന്ന് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. നികുതി കാര്യങ്ങളിൽ കൃത്യത വരുത്താൻ വ്യാപാര സ്ഥാപനങ്ങൾ ഈ സമയം ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പുതിയ നിയമം നിലവിൽ വരുമ്പോൾ, എക്സൈസ് നികുതി ബാധകമായ ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ തങ്ങളുടെ പക്കലുള്ള സ്റ്റോക്കിന്റെ കൃത്യമായ വിവരങ്ങൾ 'ധരീബ' ടാക്സ് പോർട്ടൽ വഴി സമർപ്പിക്കേണ്ടതുണ്ട്. നികുതിപ്പട്ടികയിൽ പുതിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുമ്പോഴും ഇതേ രീതിയിൽ സ്റ്റോക്ക് വിവരങ്ങൾ അധികൃതരെ അറിയിക്കേണ്ടതാണ്. കൃത്യമായ സ്റ്റോക്ക് വിവരങ്ങൾ സമർപ്പിക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.