പ്രകൃതിവാതക ശേഖരത്തിന്റെ 17 ശതമാനവും ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നുവെന്ന് ഖത്തര്‍ എനര്‍ജി സി.ഇ.ഒ

ആക്രമണം ഖത്തറോ മേഖലയോ നേരിടുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

 

വാര്‍ഷിക വരുമാനത്തില്‍ 20 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടാകുമെന്നും ഖത്തര്‍ എനര്‍ജി സി.ഇ.ഒ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. 

ഇറാന്‍ ആക്രമണത്തില്‍ പ്രകൃതിവാതക ശേഖരത്തിന്റെ 17 ശതമാനവും നശിച്ചുവെന്ന് ഖത്തര്‍ എനര്‍ജി സി.ഇ.ഒ. കയറ്റുമതി ചെയ്യാനിരുന്ന പ്രകൃതിവാതകത്തിന്റെ 17 ശതമാനമാണ് നശിച്ചത്. ഇതുമൂലം വാര്‍ഷിക വരുമാനത്തില്‍ 20 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടാകുമെന്നും ഖത്തര്‍ എനര്‍ജി സി.ഇ.ഒ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. 

ഇത്തരമൊരു ആക്രമണം ഖത്തറോ മേഖലയോ നേരിടുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. റമദാന്‍ മാസത്തില്‍ സഹോദരതുല്യ സ്ഥാനത്തുള്ള മുസ്ലിം രാജ്യത്ത് നിന്ന് ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഖത്തര്‍ എനര്‍ജി സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.