ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍
ഖത്തര്‍ എനര്‍ജിയാണ് ജനുവരി മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചത്.
Jan 2, 2026, 14:42 IST
ഡിസംബര്‍ മാസത്തെ നിരക്കിനെ അപേക്ഷിച്ച് ജനുവരിയിലെ ഇന്ധന വിലയില്‍ കുറവ് വന്നിട്ടുണ്ട്.
ഖത്തറില്‍ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബര്‍ മാസത്തെ നിരക്കിനെ അപേക്ഷിച്ച് ജനുവരിയിലെ ഇന്ധന വിലയില്‍ കുറവ് വന്നിട്ടുണ്ട്. ഖത്തര്‍ എനര്‍ജിയാണ് ജനുവരി മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചത്.
പ്രീമിയം പെട്രോള്‍ 91ന് ലിറ്ററിന് 1.95 ഖത്തര്‍ റിയാലാണ് പുതുക്കിയ വില. കഴിഞ്ഞ മാസം ഇത് 2.00 ഖത്തര്‍ റിയാലായിരുന്നു. സൂപ്പര്‍ പെട്രോള്‍ 95ന് 2.00 റിയാലായി വില കുറഞ്ഞു. കഴിഞ്ഞ മാസം 2.05 റിയാലായിരുന്നു വില. ഡീസലിന്റെ വില ലിറ്ററിന് 2.00 ഖത്തര്‍ റിയാലായി കുറഞ്ഞു. കഴിഞ്ഞ മാസം ഇത് 2.05 റിയാലായിരുന്നു.