ഹോര്‍മുസിന് വേണ്ടി കൈകോര്‍ക്കാന്‍ ഖത്തറും ഇറാനും
ഇറാന്‍ പാകിയ മൈനുകള്‍ നീക്കം ചെയ്യാന്‍ ഖത്തറും സഹകരിക്കും.
Aug 28, 2026, 14:50 IST
ഹോര്‍മുസില്‍ സ്ഥിതി ഇനിയും മോശമാകാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും.
ഇറാനും യുഎസിനുമിടയില്‍ നയതന്ത്രപാത വീണ്ടും തുറക്കാന്‍ ഖത്തറിന്റെ ശക്തമായ ഇടപെടല്‍. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനി ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തി വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി ചര്‍ച്ച നടത്തി.
ഹോര്‍മുസില്‍ സ്ഥിതി ഇനിയും മോശമാകാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും. സംയുക്ത കപ്പല്‍പാത തുറക്കുന്നതുള്‍പ്പെടെ എല്ലാ ശ്രമങ്ങളും നടത്തും.യുഎസുമായുള്ള സംഘര്‍ഷം കണക്കിലെടുത്ത് ഹോര്‍മുസില്‍ ഇറാന്‍ പാകിയ മൈനുകള്‍ നീക്കം ചെയ്യാന്‍ ഖത്തറും സഹകരിക്കും.