ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്‌സ്

പാരീസില്‍ നടക്കുന്ന രാജ്യാന്തര എയര്‍ഷോയിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

 

തുടര്‍ച്ചയായ 9ാംവര്‍ഷമാണ് ലോകത്തിലെ മികച്ച എയര്‍ലൈനിനുള്ള സ്‌ക്രൈട്രാക്‌സിന്റെ ബഹുമതി ഖത്തര്‍ എയര്‍വേയ്‌സ് നേടുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്നതുള്‍പ്പെടെ സ്‌കൈട്രാക്‌സിന്റെ ഈ വര്‍ഷത്തെ 4 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ്‌സ്. തുടര്‍ച്ചയായ 9ാംവര്‍ഷമാണ് ലോകത്തിലെ മികച്ച എയര്‍ലൈനിനുള്ള സ്‌ക്രൈട്രാക്‌സിന്റെ ബഹുമതി ഖത്തര്‍ എയര്‍വേയ്‌സ് നേടുന്നത്.

പാരീസില്‍ നടക്കുന്ന രാജ്യാന്തര എയര്‍ഷോയിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. വ്യോമയാന രംഗത്തെ പ്രധാന പുരസ്‌കാരങ്ങളിലൊന്നാണ് രാജ്യാന്തര വ്യോമ ഗതാഗത റേറ്റിങ് സംഘടനയായ സ്‌കൈട്രാക്‌സിന്റെത്. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്നതിന് പുറമേ 12ാം തവണയും ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ്, 13ാം തവണയും മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, ഏഴാമതും മികച്ച ബിസിനസ് ക്ലാസ് എയര്‍ലോഞ്ച് എന്നീ പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് നേടിയത്.