മദീനയില്‍ പൊതു ടാക്‌സി സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നു
മദീനയില്‍ പൊതു ടാക്‌സി സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നു
കൃത്യമായ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അടുത്ത ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് മികച്ച ടാക്‌സി സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സര്‍വീസുകള്‍ നടത്തുന്നതിനായി പ്രവൃത്തിപരിചയമുള്ള പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളില്‍നിന്ന് അതോറിറ്റി യോഗ്യതാ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
നഗരത്തിലെ യാത്രാസൗകര്യങ്ങള്‍ കൂടുതല്‍ എളുപ്പമുള്ളതും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി പൊതു ടാക്‌സി സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ മദീന വികസന അതോറിറ്റി തീരുമാനിച്ചു. സര്‍വീസുകള്‍ നടത്തുന്നതിനായി പ്രവൃത്തിപരിചയമുള്ള പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളില്‍നിന്ന് അതോറിറ്റി യോഗ്യതാ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
കൃത്യമായ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അടുത്ത ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് മികച്ച ടാക്‌സി സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉന്നയിക്കാന്‍ കമ്പനികള്‍ക്ക് സെപ്റ്റംബര്‍ മൂന്ന് വരെ സമയമുണ്ട്. യോഗ്യതാ രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഏഴാണ്. സൗദി സര്‍ക്കാരിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമായ 'ഇതിമാദ്' വഴിയാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുടെ പരിശോധന സെപ്റ്റംബര്‍ എട്ട് മുതല്‍ ആരംഭിക്കും. രേഖകള്‍ പരിശോധിച്ച് യോഗ്യത നേടുന്ന കമ്പനികളെയായിരിക്കും പദ്ധതിയുടെ നടത്തിപ്പിനായി അന്തിമമായി തിരഞ്ഞെടുക്കുക.