യുഎഇയിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രൈസ് ടാഗ് തട്ടിപ്പ്

ഷെല്‍ഫുകളില്‍ ആകര്‍ഷകമായ ഓഫര്‍ വില കണ്ട് സാധനങ്ങള്‍ ട്രോളിയില്‍ നിറയ്ക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കള്‍, കൗണ്ടറിലെത്തുമ്പോള്‍ വലിയ തുക നല്‍കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ആകര്‍ഷകമായ ഓഫറുകള്‍ കാണിച്ച് ഉപഭോക്താക്കളെ ആകര്‍ഷിച്ച ശേഷം ഉയര്‍ന്ന തുക ഈടാക്കുന്ന ഇത്തരം രീതികള്‍ ഉപഭോക്തൃ അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.

യുഎഇയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഷെല്‍ഫുകളില്‍ രേഖപ്പെടുത്തിയ വിലയേക്കാള്‍ കൂടുതല്‍ തുക ബില്ലിങ് കൗണ്ടറില്‍ ഈടാക്കുന്നതായി വ്യാപക പരാതി ഉയരുന്നു. പ്രത്യേകം ഓഫറുകള്‍ പ്രഖ്യാപിച്ച ഉത്പ്പന്നങ്ങളിലാണ് ഇത്തരത്തില്‍ വലിയ തോതില്‍ അധികതുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. ബില്ലിങ് കൗണ്ടറുകളില്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നത് പതിവായതോടെ, സാധനങ്ങള്‍ വാങ്ങിയ ശേഷം ബില്ലുകള്‍ കൃത്യമായി പരിശോധിച്ച് തുക ഉറപ്പുവരുത്തണമെന്ന് എമിറേറ്റ്സ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.