വേൾഡ് മലയാളി കൗൺസിൽ പതിനഞ്ചാം ബയനിയൽ ഗ്ലോബൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായി
പ്രവാസി മലയാളികളുടെ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിൻ്റെ പതിനഞ്ചാം ബയനിയൽ ഗ്ലോബൽ കോൺഫറൻസ് 2026 ഓഗസ്റ്റ് 21 മുതൽ 24 വരെ അമേരിയ്ക്കയിലെ ഡാളസിൽ നടക്കും. ലോക രാജ്യങ്ങളിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ മിഡിൽ ഈസ്റ്റ് റീജിയണിൽ നിന്നും 120 പ്രതിനിധികൾ പങ്കെടുക്കും.
UAE : പ്രവാസി മലയാളികളുടെ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിൻ്റെ പതിനഞ്ചാം ബയനിയൽ ഗ്ലോബൽ കോൺഫറൻസ് 2026 ഓഗസ്റ്റ് 21 മുതൽ 24 വരെ അമേരിയ്ക്കയിലെ ഡാളസിൽ നടക്കും. ലോക രാജ്യങ്ങളിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ മിഡിൽ ഈസ്റ്റ് റീജിയണിൽ നിന്നും 120 പ്രതിനിധികൾ പങ്കെടുക്കും.
ലോക മലയാളി സമൂഹത്തിൻ്റെ ഉന്നമനത്തെ ലക്ഷ്യമാക്കി വൈവിദ്ധ്യമാർന്ന സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ, ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം എന്നിവ കോൺഫറൻസിൽ നടക്കും. 1995 -ൽ അമേരിയ്ക്കയിലെ ന്യൂജേഷ്‌സിയിൽ രൂപീകരിച്ച വേൾഡ് മലയാളി കൗൺസിലിന് 40 രാജ്യങ്ങളിൽ പ്രൊവിൻസുകളുണ്ട്. ഗാന്ധിഭവൻ അഭയ കേന്ദ്രങ്ങളുടെ സ്ഥാപകൻ പുനലൂർ സോമരാജന് ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ അവാർഡ്
ജീവിതാന്ത്യം വരെ ജീവകാരുണ്യ മേഖലയിൽ പ്രശസ്തമായ സേവനം അനുഷ്ഠിച്ച വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ ചെയർമാൻ ഡോ. പി.എ ഇബ്രാഹീം ഹാജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ "ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ അവാർഡ്" ഗാന്ധിഭവൻ അഭയ കേന്ദ്രങ്ങളുടെ സ്ഥാപകൻ പുനലൂർ സോമരാജന് നൽകും.
മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി അഹമ്മദിന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ്സ് ഐക്കൺ അവാർഡും, ഇക്കോൺസ് ഐടി സർവീസസ് ഗ്രൂപ്പ് ചെയർമാൻ മോബി.കെ.ബാബുവിന് WMC ഗ്ലോബൽ ബിസിനസ്സ് എക്സലൻസ് അവാർഡും നൽകി WMC ഗ്ലോബൽ കോൺഫറൻസിൽ ആദരിയ്ക്കും.
വേൾഡ് മലയാളി കൗൺസിൽ പതിനഞ്ചാം ബയനിയൽ ഗ്ലോബൽ കോൺഫറൻസിൽ പ്രഖ്യാപിയ്ക്കുന്ന "കാരുണ്യ ഭവനം" പദ്ധതി പ്രകാരം15 വീടുകൾ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത അർഹരായ അപേക്ഷകർക്ക് നിർമ്മിച്ച് നൽകും. WMC മിഡിൽ ഈസ്റ്റ് റീജിയൺ പ്രൊവിൻസുകളുടെ ആഭിമുഖ്യത്തിലാണ് "കാരുണ്യ ഭവനം" പദ്ധതിയിൽ 7 വീടുകൾ നിർമ്മിയ്ക്കുന്നത്. ഒന്നര കോടി രൂപയാണ് കാരുണ്യ ഭവനം പദ്ധതിയ്ക്ക് അംഗങ്ങളിൽ നിന്നും സമാഹരിയ്ക്കുന്നത്. WMC ഫിലാഡൽഫിയ പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ ഗാന്ധി ഭവനുമായി സഹകരിച്ചു സർക്കാർ നൽകിയ ഭൂമിയിൽ ആദിവാസി സമൂഹത്തിന് 25 പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിച്ചു നൽകുമെന്ന് WMC ഭാരവാഹികൾ അറിയിച്ചു.
അമേരിയ്ക്കയിലെ ഡാളസിൽ 2026 ഓഗസ്റ്റ് 21 മുതൽ 24 വരെ നടക്കുന്ന WMC ഗ്ലോബൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായെന്നും, നാൽപത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഫറൻസിൽ, കേരളത്തിൻ്റെ സർവ്വതോൻമുഖ വികസനത്തിന് കേന്ദ്ര - സംസ്ഥാന സർക്കാരുമായി സഹകരിച്ചു ഒട്ടേറെ പദ്ധതികൾക്ക് രൂപം നൽകുമെന്നും, WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി, രാജേഷ് പിള്ള (WMC ഗ്ലോബൽ വൈസ് പ്രസിഡണ്ട്), ഡോ. ജെറോ വർഗീസ് (WMC ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി), ഷൈൻ ചന്ദ്രസേനൻ (WMC മിഡിൽ ഈസ്റ്റ് റീജിയൺ ചെയർമാൻ), ഡയസ് ഇടിക്കുള (WMC മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡണ്ട്), ചന്ദ്രപ്രതാപ് (WMC മിഡിൽ ഈസ്റ്റ് റീജിയൺ സെക്രട്ടറി),ഹരി കൃഷ്ണൻ, സിന്ധു ഹരി കൃഷ്ണൻ (WMC ഗ്ലോബൽ വിമൻസ് ഫോറം സെക്രട്ടറി), കൃഷ്ണാ കിരൺ (WMC ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡണ്ട്), ജിതിൻ അരവിന്ദാക്ഷൻ (WMC ഗ്ലോബൽ യൂത്ത് ഫോറം സെക്രട്ടറി) എന്നിവർ അറിയിച്ചു.