കുട്ടികളെ കയറില്‍ കെട്ടിതൂക്കിയുള്ള അഭ്യാസം ; ബഹ്റൈന്‍ കേരള സമാജത്തിലെ ഓണാഘോഷം വിവാദത്തില്‍ ; വിശദീകരണവുമായി സംഘാടകര്‍
കുട്ടികളെ കയറില്‍ കെട്ടിതൂക്കിയുള്ള അഭ്യാസം ; ബഹ്റൈന്‍ കേരള സമാജത്തിലെ ഓണാഘോഷം വിവാദത്തില്‍ ; വിശദീകരണവുമായി സംഘാടകര്‍
കുട്ടികളെ പരിപാടിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യവും ഉയര്‍ന്നു.
വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു.
ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ ഓണാഘോഷ പരിപാടിയില്‍ അവതരിപ്പിച്ച 'ചരടുപിന്നിക്കളി' സോഷ്യല്‍ മീഡിയയില്‍ വിവാദമായി. കുട്ടികളെ കയറില്‍ പിടിച്ച് ഉയര്‍ത്തിനിര്‍ത്തി ചുറ്റും ചരട് പിന്നിക്കുന്ന ദൃശ്യങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സെപ്റ്റംബര്‍ 18ന് സമാജം വനിതാവേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു. കുട്ടികളെ പരിപാടിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യവും ഉയര്‍ന്നു.
പരമ്പരാഗത കലാരൂപമായ ചരടുപിന്നിക്കളിയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിലാണ് ചില ദൃശ്യങ്ങള്‍ പ്രചരിക്കുന്നതെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം വ്യക്തമാക്കി. പാട്ടിനും ചുവടുകള്‍ക്കുമൊപ്പം ചരടുകള്‍ പിന്നിച്ച് വിവിധ രൂപങ്ങള്‍ സൃഷ്ടിക്കുകയും പിന്നീട് അഴിക്കുകയും ചെയ്യുന്നതാണ് കലാരൂപത്തിന്റെ രീതിയെന്ന് സമാജം വിശദീകരിച്ചു.
ദിവസങ്ങളോളം പരിശീലനം നടത്തിയ ശേഷമാണ് പരിപാടി അവതരിപ്പിച്ചതെന്നും ഭാരവാഹികള്‍ പരിശീലനം നേരിട്ട് വിലയിരുത്തിയിരുന്നുവെന്നും സമാജം അറിയിച്ചു. കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് പരിപാടി ക്രമീകരിച്ചതെന്നും രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും സംഘാടകര്‍ വ്യക്തമാക്കി.
'ശ്രാവണം 2026'ന്റെ ഭാഗമായി നാല് പരമ്പരാഗത ശൈലികളിലാണ് ചരടുപിന്നിക്കളി അവതരിപ്പിച്ചത്.
അതേസമയം, കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നും ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഗണിക്കുമെന്നും സമാജം വ്യക്തമാക്കി.