ജിസിസി രാജ്യങ്ങളിലെ ജനസംഖ്യയില്‍ വന്‍ വര്‍ദ്ധനവ് ; 2050ല്‍ ജിസിസിയിലെ ആകെ ജനസംഖ്യ 8.36 കോടിയിലെത്തും
ലോക ജനസംഖ്യയുടെ 0.8 ശതമാനത്തോളം ആളുകളാണ് നിലവില്‍ ഗള്‍ഫ് മേഖലയിലുള്ളത്.
ആഗോളതലത്തില്‍ ജൂലൈ 11-ന് ആചരിച്ച ലോക ജനസംഖ്യാ ദിനത്തിന്റെ ഭാഗമായാണ് ജിസിസി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ ഈ പ്രത്യേക ബുള്ളറ്റിന്‍ പുറത്തിറക്കിയത്.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസസി) രാജ്യങ്ങളിലെ ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ജിസിസി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2022-ല്‍ 5.66 കോടിയായിരുന്ന ഗള്‍ഫ് ജനസംഖ്യ 2024-ല്‍ 6.15 കോടിയായും 2025-ല്‍ ഏകദേശം 6.28 കോടിയായും ഉയര്‍ന്നു. 2022 മുതല്‍ 2025 വരെയുള്ള ചുരുങ്ങിയ കാലയളവില്‍ മാത്രം 62 ലക്ഷം പേരുടെ വര്‍ദ്ധനവാണ് ഉണ്ടായത്. പ്രതിവര്‍ഷം ശരാശരി 3.5 ശതമാനം എന്ന നിരക്കിലാണ് ഗള്‍ഫ് ജനസംഖ്യ വളരുന്നത്. ലോക ജനസംഖ്യയുടെ 0.8 ശതമാനത്തോളം ആളുകളാണ് നിലവില്‍ ഗള്‍ഫ് മേഖലയിലുള്ളത്.
ആഗോളതലത്തില്‍ ജൂലൈ 11-ന് ആചരിച്ച ലോക ജനസംഖ്യാ ദിനത്തിന്റെ ഭാഗമായാണ് ജിസിസി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ ഈ പ്രത്യേക ബുള്ളറ്റിന്‍ പുറത്തിറക്കിയത്. ഭാവിയില്‍ ഗള്‍ഫ് മേഖലയിലെ ജനസംഖ്യ ഇനിയും വലിയ രീതിയില്‍ വര്‍ദ്ധിക്കുമെന്നാണ് പ്രവചനം. 2050 ആകുമ്പോഴേക്കും ജിസിസിയിലെ ആകെ ജനസംഖ്യ 8.36 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്.