കുവൈത്തില്‍ സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പദ്ധതി, ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ള യുവാവ് അറസ്റ്റില്‍

സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിന്റെ കര്‍ശന നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് ആക്രമണം നടത്തുന്നതിന് മുമ്പ് പ്രതിയെ പിടികൂടിയത്.

 

ഒരു കുവൈത്തി പൗരനെ അറസ്റ്റ് ചെയ്തു.

കുവൈത്തിലെ ഒരു സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ഐഎസ് ഭീകരസംഘടനയുമായി ബന്ധപ്പെട്ട സംഘത്തിന്റെ പദ്ധതി കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് തകര്‍ത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കുവൈത്തി പൗരനെ അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിന്റെ കര്‍ശന നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് ആക്രമണം നടത്തുന്നതിന് മുമ്പ് പ്രതിയെ പിടികൂടിയത്.


അന്വേഷണത്തില്‍ പ്രതി നേരത്തെ ഐഎസില്‍ ചേര്‍ന്നിരുന്നതായും സ്‌ഫോടകവസ്തുക്കളുടെയും ഡ്രോണുകളുടെയും നിര്‍മ്മാണത്തില്‍ പരിശീലനം നേടിയിരുന്നതായും കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിലെ ഒരു സുപ്രധാന കേന്ദ്രം ആക്രമിക്കാന്‍ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി ഡ്രോണ്‍ നിര്‍മ്മിച്ചിരുന്നതായും അധികൃതര്‍ കണ്ടെത്തി. എന്നാല്‍ ലക്ഷ്യമിട്ട കേന്ദ്രം ഏതാണെന്നത് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.